കണ്ണൂർ ആയിക്കര തുറമുഖത്തെ വലവിൽക്കുന്ന കട കത്തിനശിച്ചു

A net drying shed at Kannur Ayikkara Harbour was destroyed by fire

കണ്ണൂർ: ആയിക്കര ഹാർബ റിലെ പഴയ വലകൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിന് ദൂരുഹസാഹചര്യത്തിൽ തീപ്പിടിച്ചു. തീയിട്ടതാണെന്ന പരാതിയുണ്ട്. കണ്ണൂർസിറ്റി നാലുവയ ലിലെ തൗഫീക്കിൽ ഹാഷി റിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ശനിയാഴ്ച്ച പുലർച്ചെ 1.50 ഓടെയാണ് സംഭവം. തീ പടരുന്നത് കണ്ട് പ്രദേശത്തുണ്ടാ യിരുന്നവർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു.

അസി. സ്റ്റേഷൻ ഓഫീസർ രാജീവൻ, സീനിയർ ഫയർ ഓഫീസർ ഷാജു എന്നിവരുടെ നേതൃത്വ ത്തിൽ സേന എത്തിയാണ് തീ അണച്ചത്. കടയിലെ വല, കാലിയായ ഗ്യാസ് സിലിണ്ടർ തുടങ്ങിയ വസ്തുക്കൾ കത്തിന ശിച്ചു. അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് ഉടമ പറഞ്ഞു. എങ്ങനെയാണ് തീപ്പിടിച്ച തെന്ന് സംബന്ധിച്ച് ദുരൂഹതയു ണ്ട്. പ്രദേശത്ത് വെള്ളിയാഴ്ച്ച രാത്രി സംഘർഷമുണ്ടായിരുന്നു .

ഇതിനെ തുടർന്ന് കടയ്ക്ക് തീയിട്ടുവെന്നാണ് ആരോപണം അഗ്നി രക്ഷാസേനാംഗങ്ങളായ ഷിജോ, രഞ്ജിത്ത്. വിപിൻ, രഞ്ജു, അമൃതാനന്ദ്, അനീഷ്‌കുമാർ, ജിതിൻദാസ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Tags