കാറിൽ ഒളിപ്പിച്ച എംഡിഎംഎയുമായി കണ്ണൂർ കാപ്പാട് സ്വദേശി അറസ്‌റ്റിൽ
കണ്ണൂർ/ചക്കരക്കൽ : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കാറിൽ എം.ഡി. എം. എ കടത്തുകയായിരുന്ന ചക്കരക്കൽ കാപ്പാട് സ്വദേശിയായ യുവാവിനെ നീലേശ്വരം എസ്.ഐ: കെ. അജിതയുടെ നേതൃത്വത്തിൽ പിടികൂടി.
ചക്കരക്കൽ പൊലിസ് സ്‌റ്റേഷൻ പരിധിയിലെ കാപ്പാട് സ്വദേശി കെ.പി ഷാനി ഷാ (35) ണ് പിടിയിലായത്. തിങ്കളാഴ്ച്ചരാത്രി 9.40ഓടെ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ വെച്ചാണ് പിടികൂടിയത്. കാറിൽ എം.ഡി. എം.എയുമായി ഇയാൾ വരുന്നു ണ്ടെന്ന് സി.ഐ: കെ. മുരളീധ രന് രഹസ്യവിവരം ലഭിച്ചതിനെ ത്തുടർന്ന് റെയ്ഡിന് എസ്.ഐ യെയും സംഘത്തെയും നിയോഗിക്കുകയായിരുന്നു.
പോലീസിനെ കണ്ട് കെ.എൽ 44 ജെ 2882 നമ്പർ കാർ പിന്നോ ട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസിൻ്റെ ജീപ്പ് കുറുകെയിട്ട് തടയ ജീപ്പ് കുറുകെയിട്ട് തടയുകയാ യിരുന്നു. കാർ വിശദമായി പരിശോധിച്ചപ്പോഴാണ് ഡാഷ് ബോർഡിൽ സിഗരറ്റ് പായ്ക്ക റ്റിൽ ഒളിപ്പിച്ചനിലയിൽ 1.8 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.
കേസ് ആവശ്യത്തിനായി കർണാടകയിലെ പുത്തൂർ കോടതിയിൽ പോയപ്പോൾ അവിടെ കണ്ട് പരിചയമുള്ള ആളാണ് മയക്കുമരുന്ന് തന്നതെന്ന് ഇയാൾ ചോദ്യംചെയ്യ ലിൽ വെളിപ്പെടുത്തി.
എ.എസ്.ഐ: രമേശൻ, സീനിയർ സി.പി.ഒമാരായ സന്തോഷ്, ദിലീഷ്‌കുമാർ പള്ളി ക്കൈക, സുജിത്ത് കൂക്കോട്ട്, സുരേന്ദ്രൻ, ഡ്രൈവർ അഭി ലാഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
.jpg)

