ചെന്നൈയിൽ കള്ളനോട്ടുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ
Feb 7, 2025, 22:17 IST


കണ്ണൂർ: കണ്ണൂർ സ്വദേശിയുടെ കാറിൽ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി. ചെന്നൈ റോയപ്പേട്ടയിലാണ് സംഭവം. 2000 രൂപയുടെ കള്ള നോട്ടുകളാണ് കാറിൽ നിന്ന് കണ്ടെടുത്തത്. ദേശീയ അന്വേഷണ ഏജൻസിയും (എൻ ഐ എ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ണൂർ സ്വദേശി റാഷിദിന്റെ കാറിൽ നിന്ന് വ്യാജ നോട്ടുകൾ പിടികൂടിയത്.
പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. പ്രതിയുടെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളും സംബന്ധിച്ചുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കറൻസിയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ഹവാല ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.
