ട്രസ്റ്റിമാരുടെ അധികാരങ്ങൾ കവർന്നെടുക്കാൻ നീക്കം? മലബാർ ദേവസ്വം ബോർഡിനെതിരെ പറശ്ശിനി മടപ്പുര

A move to usurp the powers of trustees Parassini Madappura takes a stand against the Malabar Devaswom Board

കണ്ണൂർ: മലബാറിലെ ക്ഷേത്രങ്ങളുടെ ഭരണത്തിൽ ട്രസ്റ്റിമാരുടെ നിയന്ത്രണം കുറയ്ക്കാനും മലബാർ ദേവസ്വം ബോർഡിന് കൂടുതൽ അധികാരങ്ങളും സ്വയംഭരണാവകാശവും നൽകാനും പുതിയ നിയമനിർമ്മാണം കൊണ്ടുവരുമെന്ന ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയിൽ വിമർശനവുമായി പറശ്ശിനി മടപ്പുര മടയനും കുടുംബാം​ഗംങ്ങളും. ട്രസ്റ്റിമാരുടെ എല്ലാ അധികാരങ്ങളും കവർന്നെടുക്കുന്ന തരത്തിലുള്ള ബില്ലാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്ന് പി എം വിനോദ് കുമാർ പറഞ്ഞു.

2026 ഒക്ടോബറിൽ നിയമസഭയിൽ നടന്ന ചർച്ചകളിലാണ് മലബാറിലെ ക്ഷേത്രങ്ങളുടെ ഭരണത്തിൽ ട്രസ്റ്റിമാരുടെ നിയന്ത്രണം കുറയ്ക്കാനും മലബാർ ദേവസ്വം ബോർഡിന് കൂടുതൽ അധികാരങ്ങളും സ്വയംഭരണാവകാശവും നൽകാനും പുതിയ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞത്. ഇതിനെതിരെയാണ് പറശ്ശിനി മടപ്പുര ട്രസ്റ്റി രം​ഗത്ത് എത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ ട്രസ്റ്റിമാരുടെ എല്ലാ അധികാരങ്ങളും കവർന്നെടുക്കുന്ന തരത്തിലുള്ള ബില്ലാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്നാണ് പറശ്ശിനി മടപ്പുര കുടുംബാം​ഗംങ്ങളുടെ ആരോപണം.

പാരമ്പര്യ ട്രസ്റ്റിമാർ ഭരിക്കുന്ന മലബാറിലെ ക്ഷേത്രങ്ങളുടെ ഭരണം മലബാർ ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്ന് കെ.ഗോപാലകൃഷ്ണൻ അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. നിയമനങ്ങൾ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് വഴിയാക്കാനും അച്ചടക്ക നടപടികൾക്കുള്ള അധികാരം ദേവസ്വം ബോർഡിൽ നിക്ഷിപ്തമാക്കാനുമാണു പുതിയ ശുപാർശ.   

ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന പണവും ക്ഷേത്രവസ്തുവകകളും നിയമനങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതികൾക്കിടെയാണു നിയമപരിഷ്കരണ കമ്മിറ്റിയുടെ ശുപാർശ. ക്ഷേത്രങ്ങളുടെ ദൈനംദിന ചടങ്ങുകൾ, ഉത്സവങ്ങൾ, അറ്റകുറ്റപ്പണികൾ, നിർമാണ പ്രവൃത്തികൾ എന്നിവയുടെ അധികാരം ബോർഡിന്റെ ഉത്തരവാദിത്തത്തിലാകണമെന്നു റിപ്പോർട്ടിൽ നിർദേശിക്കുന്നു. 

ക്ഷേത്രജീവനക്കാർക്കു പെൻഷൻ, ഗ്രാറ്റുവിറ്റി തുടങ്ങിയ സർവീസ് ആനുകൂല്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള അധികാരവും ബോർഡിനായിരിക്കണമെന്നാണു നിർദേശം.  ക്ഷേത്രങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ജീവനക്കാരുടെ എണ്ണം തീരുമാനിക്കുന്നതും നിയമിക്കുന്നതും ബോർഡായിരിക്കും. വിശദമായ ചർച്ചയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടിലെ ശുപാർശകൾ പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു

Tags