നരിക്കോട് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻമരിച്ചു

A middle-aged man who was undergoing treatment for injuries sustained in a car accident in Narikodu died.

പരിയാരം: വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കു ൻ മരിച്ചു. കടന്നപ്പള്ളി സ്വദേശിയും ഏഴോം നരിക്കോട് താമസക്കാരനുമായ കെ.ഹംസ(60) യാണ്  ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. ഏഴു മാസം മുമ്പ് നരിക്കോട് വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

ഭാര്യ: പി.കെ.അലീമ.മക്കള്‍: ഷമീം, ഷംനാദ്, ഷംഷീര്‍, ആഷിഖ്, ഷഹാന.മരുമക്കള്‍: ഫാത്തിമ, റഹിയാനത്ത്, നജ, അബ്ദു.സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മുസ്തഫ,അലീമ, ഖദീജ, കുഞ്ഞാമിന, പരേതനായ ഉമ്മര്‍കുട്ടി. കബറടക്കം ഉച്ചയ്ക്ക് രണ്ടിന് ശേഷം നടക്കും

Tags