തളിപ്പറമ്പ് മുൻസിപ്പൽ കോംപ്ലക്സ് കൂട്ടായ്മയുടെ സംഗമം നടന്നു : നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു
Sep 18, 2023, 21:46 IST

തളിപ്പറമ്പ് മുൻസിപ്പൽ കോംപ്ലക്സ് കൂട്ടായ്മയുടെ സംഗമം കോംപ്ലക്സ് ഹാളിൽ നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കോംപ്ലക്സ് കൂട്ടായ്മ കൺവീനർ എം കെ മനോഹരൻ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ , നഗരസ സെക്രട്ടറി കെ പി സുബൈർ, വ്യാപാരി നേതാക്കളായ കെ എസ് റിയാസ്, കെ വി മനോഹരൻ , മുൻസിപ്പൽ കോംപ്ലക്സ് സെക്രട്ടറി പി എം ഷൈജു, പി വി മനോജ് തുടങ്ങിയവർ സംസാരിച്ചു. വിപുലമായ സദ്യയും ഒരുക്കീരുന്നു തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.