കണ്ണൂർ ജില്ലയിലെവോട്ടെണ്ണലിൽ സമാധാനം ഉറപ്പുവരുത്താൻരാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
കണ്ണൂർ: 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലാകലക്ടർ അരുൺ കെ.വിജയൻ്റെ അധ്യക്ഷതയിൽ ജില്ലയിലെ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുന്നൊരുക്കങ്ങൾ, വോട്ടെണ്ണൽ നടപടിക്രമങ്ങൾ, രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പാലിക്കേണ്ട ഉത്തരവാദിത്വങ്ങൾ എന്നിവ ജില്ലാ കളക്ടർ വിശദീകരിച്ചു. വോട്ടെണ്ണൽ നടപടികൾ സമാധാനപരമായി പൂർത്തിയാക്കുന്നതിന് പൊതുജനങ്ങളും രാഷ്ട്രീയപാർട്ടി പ്രവത്തകരും സഹകരിക്കണമെന്നും ക്രമസമാധാനവുമായി ബന്ധപ്പെട്ട് പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. എൻ സിബി, റിട്ടേണിങ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, പോലീസ്, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
.jpg)

