രാഷ്ട്രീയ ഏകതാ ദിനത്തിൽ കണ്ണൂരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

A mass run was organized in Kannur on Political Unity Day
A mass run was organized in Kannur on Political Unity Day

ഒക്ടോബർ 31 രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷൻ പോലീസും എസ്പിസി കേഡറ്റുകളെയും ഉൾപ്പെടുത്തി കണ്ണൂരിൽ വച്ച്  ജില്ലാതലത്തിൽ സംഘടിപ്പിച്ച ഓട്ടം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ  നിധിൻരാജ് പി ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്തു

കണ്ണൂർ :സർദാർ വല്ലഭായി പട്ടേലിന്റെ 150ാം ജന്മ വാർഷികത്തോടനുബന്ധിച്ച്(രാഷ്ട്രീയ ഏകതാ ദിനത്തിൽ) കണ്ണൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.

ഒക്ടോബർ 31 രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷൻ പോലീസും എസ്പിസി കേഡറ്റുകളെയും ഉൾപ്പെടുത്തി കണ്ണൂരിൽ വച്ച്  ജില്ലാതലത്തിൽ സംഘടിപ്പിച്ച ഓട്ടം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ  നിധിൻരാജ് പി ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്തു. അഡീഷണൽ എസ്പി  സജേഷ് വാഴളാപ്പിൽ, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ  ഇൻസ്പെക്ടർ ശ്രീ. വിനു മോഹൻ പി എ, എസ്ഐ  ദീപ്തി  വി, എസ്പിസി  എഡിഎൻഒ  കെ രാജേഷ് എന്നിവർ സംസാരിച്ചു.

tRootC1469263">

കണ്ണൂർ പോലീസ് സിന്തറ്റിക് ട്രാക്ക് കം ഫുട്ബോൾ ഗ്രൗണ്ടിൽ (പോലീസ് പരേഡ് ഗ്രൗണ്ടിൽ) നിന്നും തുടങ്ങിയ കാൽടെക്സ്, പഴയ ബസ് സ്റ്റാൻഡ് പരിസരം  വഴി പോലീസ് പരേഡ് ഗ്രൗണ്ടിൽ തന്നെ അവസാനിച്ചു. പരിപാടിയിൽ എഴുപതോളം എസ്പിസി കേഡറ്റുകളും അധ്യാപകരും പങ്കെടുത്തു.

Tags