കണ്ണൂർ ചെമ്പന്‍തൊട്ടി തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് അൻപതുകാരനെ കാണാതായി; മുതുകാട്ടില്‍ സജി (50) എന്നയാൾക്കായി തിരച്ചിൽ ഊർജിതമാക്കി ഫയര്‍ഫോഴ്‌സും നാട്ടുകാരും

A man in his fifties went missing after being swept away in the Chembanthotti stream in Kannur; Fire Force and locals have intensified the search for Saji (50) in Muthukatti.

കണ്ണൂർ :  ചെമ്പന്‍തൊട്ടി തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് അൻപതുകാരനെ കാണാതായി.മുതുകാട്ടില്‍ സജി (50) എന്നയാളെയാണ് കാണാതായത്. ഇയാൾക്കായി ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്.

 അതേസമയം ആലക്കോട് വില്ലേജിലെ മൂന്നാംകുന്ന് എന്ന സ്ഥലത്ത് കനത്ത മഴയില്‍ ചെറിയ തോതിലുള്ള ഉരുള്‍ പൊട്ടല്‍ ഉണ്ടായി. മൂന്നാകുന്ന് ചോല റോഡിലേക്ക് വെള്ളവും കല്ലും വന്ന് ഗതാഗത തടസ്സം ഉണ്ടായിട്ടുണ്ട്. റോഡിന് ചെറിയതോതില്‍ നാഷനഷ്ടവും ഉണ്ടായി. പ്രദേശത്തുള്ള പത്തോളം കുടുംബങ്ങള്‍ വേനല്‍കാലത്തു ശുദ്ധജലത്തിനു ആശ്രയിക്കുന്ന ഒരു പഞ്ചായത്ത് കുളവും രണ്ടു കിണറുകളും പൂര്‍ണ്ണമായും മണ്ണും കല്ലും നിറഞ്ഞു ഉപയോഗശൂന്യമായി. അപകട സാധ്യത പരിഗണിച്ച് ഒരു കുടുംബത്തെ ബന്ധു വീട്ടിലേക്കു മാറ്റി.

Tags