കണ്ണൂർ പഴയങ്ങാടിയിൽ വൻ മയക്കു മരുന്ന് വേട്ട.നാലംഗ സംഘം അറസ്റ്റിൽ

A major drug raid in pazhayangadi Kannur Four-member gang arrested
A major drug raid in pazhayangadi Kannur Four-member gang arrested

ബെംഗ്ലൂരുവിൽ നിന്ന് വ്യാപാര അടിസ്ഥാനത്തിൽ കടത്തുകയായിരുന്ന അതിമാരകലഹരി ഉൽപന്നങ്ങളാണ് പൊലിസ് പിടികൂടിയത്.

കണ്ണൂർ : കണ്ണൂരിൽ വീണ്ടും വൻ മയക്കുമരുന്ന് ലഹരി വേട്ട.വാഹന പരിശോധനക്കിടെ ആഡംബര കാറിലെത്തിയ നാലംഗ സംഘത്തെ മാരകമയക്കുമരുന്നുമായി പഴയങ്ങാടി അടിപ്പാലത്തിനടുത്തു വെച്ച് പഴയങ്ങാടി എസ്.ഐ.കെ.സുഹൈലും സംഘവും പിടികൂടി.

10 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ,0.570 ഗ്രാം കെ റ്റാമിൻ, 25മാക്സ് ഗാലിൻ ഗുളികകളുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. പഴയങ്ങാടി പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പഴയങ്ങാടി എസ്.ഐ'യും കണ്ണൂർ റൂറൽ എസ്.പി.യുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് വെള്ളിയാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനക്കിടെയാണ് നാലംഗ യുവാക്കളുടെസംഘം പിടിയിയാലായത്.

tRootC1469263">

പഴയങ്ങാടി ബി.വി.റോഡ് സ്വദേശികളായ പി.എം. സവാദ് (24), യു.കെ.പി.സാബിർ (25), കെ.കെ.മുഹമ്മദ് നാസിക് അലി (24), ഇ.കെ.ഷമീൻ (25) എന്നിവരാണ് അറസ്റ്റിലായത്. കാറിലെ ഡാഷ് ബോർഡിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു മയക്കുമരുന്നുകൾ.

ബെംഗ്ലൂരുവിൽ നിന്ന് വ്യാപാര അടിസ്ഥാനത്തിൽ കടത്തുകയായിരുന്ന അതിമാരകലഹരി ഉൽപന്നങ്ങളാണ് പൊലിസ് പിടികൂടിയത്. പ്രതികൾ കരിയർ മാരാണെന്നും ഇതിനു പിന്നിൽ വൻ റാക്കറ്റുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്.പല തവണകളായി ഇവർ ലഹരി ഉൽപന്നങ്ങൾ കടത്തികൊണ്ടു വന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് . 

അന്വേഷണ സംഘത്തിൽ എ.എസ് ഐ.സി.പി.ഷാജൻ, സീനിയർ സി.പി.ഒ.ടി.വി.ചന്ദ്രകുമാർ, പി.പി.ഷിജു പി.ജയേഷ്, മിഥുൻ എന്നിവരും ഉണ്ടായിരുന്നു പ്രതികളെ പയ്യന്നുർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags