‘ശുചിത്വത്തിനായൊരു ഗോൾ'; ആന്തൂർ നഗരസഭയിൽ ഗ്രീൻ ഷൂട്ട്‌ ഔട്ട്‌ മത്സരം സംഘടിപ്പിച്ചു

d

ജൈവം, അജൈവം, സാനിറ്ററി, പ്രത്യേക പരിചരണ മാലിന്യങ്ങൾ എന്നിങ്ങനെ നാലായി തരംതിരിച്ച് സൂക്ഷിക്കുകയും കൈമാറുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം

ആന്തൂർ: മാലിന്യ സംസ്കരണത്തിൽ ജനപങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഉറവിട മാലിന്യ സംസ്കരണത്തിന്റെ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ശുചിത്വ മിഷൻ സംഘടിപ്പിച്ച് വരുന്ന നല്ല നാല് വർത്തമാനം, തരം തിരിച്ചൊരു ഗോൾ ക്യാമ്പയിനിന്റെ ഭാഗമായി ആന്തൂർ നഗരസഭയിൽ ഗ്രീൻ ഷൂട്ട്‌ ഔട്ട്‌ മത്സരം സംഘടിപ്പിച്ചു.

ലോകകപ്പ് ഫുട്ബോളിന്റെ ആവേശം പ്രമേയമാക്കി, ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 അനുശാസിക്കുന്ന പ്രകാരം മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ജൈവം, അജൈവം, സാനിറ്ററി, പ്രത്യേക പരിചരണ മാലിന്യങ്ങൾ എന്നിങ്ങനെ നാലായി തരംതിരിച്ച് സൂക്ഷിക്കുകയും കൈമാറുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വൈസ് ചെയർപേഴ്സൺ വിനോദ് പാച്ചേനി അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി മനോജ് കുമാർ കെ. സ്വാഗതം ആശംസിച്ചു.ക്ലീൻ സിറ്റി മാനേജർ അജിത് ടി. ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ (RP) മോഹനൻ ഇ. ക്യാമ്പയിന്റെ ലക്ഷ്യങ്ങളും ജൈവം, അജൈവം, സാനിറ്ററി, പ്രത്യേക പരിചരണ മാലിന്യങ്ങൾ എന്നിവ ഉറവിടത്തിൽ തന്നെ തരംതിരിച്ച് ശേഖരിക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു.

പരിപാടിയിൽ നഗരസഭ കൗൺസിലർമാർ, സ്കൂൾ വിദ്യാർത്ഥികൾ, ഹരിതകർമസേനാംഗങ്ങൾ, നഗരസഭ ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിച്ച് കൈമാറുന്നതിലൂടെ ശുചിത്വവും ആരോഗ്യസുരക്ഷയും ഉറപ്പാക്കണമെന്ന് ചടങ്ങിൽ ആഹ്വാനം ചെയ്തു.

Tags