മലബാർ കാൻസർ സെൻ്ററിൽ നിന്നും രോഗവിമുക്തി നേടിയ അതിജീവിതമാരുടെ സംഗമം29 ന് തലശേരിയിൽ
കണ്ണൂർ: കാൻസർ അതിജീവിതമാരുടെ സംഗമമായ "അമൃതം 2026 " ആഗസ്ത് 29 ന് തലശ്ശേരി മുനിസിപ്പാൽ ടൗൺഹാളിൽനടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളത്തിൽ അറിയിച്ചു. തലശ്ശേരിമലബാർ കാൻസർ സെന്ററി ( പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻറ് റിസർച്ച്) ൽനിന്നും ചികിത്സ സ്വീകരിച്ച് ദീർഘ കാലമായി സാധാരണ ജീവിതം നയിക്കുന്നവരുടെയും അവരെ അതിന് പ്രാപ്തരാക്കിയവരുടേയും കുടുംബാംഗങ്ങളുടേയും ഒത്തുചേരലും ഓർമ്മകൾ പങ്കിടാനുമായാണ് രണ്ടുവർഷത്തിലൊരിക്കൽ ഇത്തരമൊരു ഒത്തുചേരലെന്ന് ഡോ: നിസാമുദ്ദീൻ എം പി പറഞ്ഞു.
അർബുദത്തിന് ശാസ്ത്രീയ ചികിത്സ അവലംബിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാണിക്കുക, കാൻസറിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കുക, അതിജീവിതർക്കും രോഗികൾക്കുമുള്ള അപകർഷതാ ബോധം കുറക്കുക തുടങ്ങിയവയാണ് സംഗമം കൊണ്ട് ഉദ്ദേശിക്കുന്നതെന്നദ്ദേഹം പറഞ്ഞു. മലബാർ കാൻസർ സെന്ററിന് പുറമേ ജില്ലാ ഭരണകൂടവും തലശേരി മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യം എന്നിവയുടെ സംയുക്താഭി
മുഖ്യത്തിലാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 9 മണി മുതൽ രണ്ടു മണി വരെ നടക്കുന്ന പരിപാടിയിൽ മന്ത്രി അഡ്വ: സണ്ണി ജോസഫ്, ഷാഫി പറമ്പിൽ എം പി, കാരായി രാജൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ, നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, ജില്ലാ കലക്ടർ വിഷ്ണുരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഡോ: സിതാര അരവിന്ദ്,ഡോ: നീതു എ പി , സുരേഷ് പി കെ എന്നിവരും പങ്കെടുത്തു
.jpg)

