സുധിയുടെ ദാരുണ മരണത്തിലൂടെ നഷ്ടമായത് ഒരു കുടുംബത്തിൻ്റെ അത്താണിയെ : കണ്ണൂർ വലിയ വെളിച്ചം ചെങ്കൽപ്പണ ദുരന്തത്തിൽ നടുങ്ങി കൂത്തുപറമ്പ്
കൂത്തുപറമ്പ് :കൂത്തുപറമ്പിനടുത്ത വലിയ വെളിച്ചം കുമ്പളത്തോടിയിൽ ചെങ്കൽ പണയിടിഞ്ഞ് ലോറി ഡ്രൈവർക്ക് ദാരുണമായി മരിച്ചത് നാടിനെ നടുക്കി. ഇതോടെ ഒരു കുടുംബത്തിൻ്റെ അത്താണിയെയാണ് നഷ്ടമായത്. നരവൂർ കുഞ്ഞിപീടികയിലെ എൻ. സുധിയാണ് മരിച്ചത്. പണയിലുണ്ടാ യിരുന്ന മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.
tRootC1469263">വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30ഓടെയാണ് സംഭവം ഉണ്ടായത്. ചെങ്കല്ല് കയറ്റാനായി നിർത്തിയിട്ടതായിരുന്നു മിനിലോറി. ഡ്രൈവറായ സുധി ലോറിയുടെ കാബിനകത്താണ് ഉണ്ടായിരുന്ന ത്.പണയുടെ ഒരു ഭാഗം ഇടിഞ്ഞ് മണ്ണ് ലോറിക്ക് മുകളിൽ പതിക്കുകയാ യിരുന്നു. ലോറി പൂർണ്ണമായും മണ്ണിന ടിയിലാവുകയും ചെയ്തു.മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കി ക്യാബിൻ പൊളിച്ചാണ് സുധിയെ പുറത്തെടുത്തത്.
ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല.മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ച റിയിലേക്ക് മാറ്റി. പണയിൽ ഉണ്ടായിരുന്ന മറ്റ് തൊഴിലാ ളികൾ ഓടിമാറിയില്ലാ യിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി കൂടിയേനെയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
.jpg)


