ഇരിട്ടിയിൽ അധ്യാപികമാരുടെയും സഹപാഠിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു
Feb 14, 2025, 20:37 IST
ഇരിട്ടി: അധ്യാപികമാരുടെയും സഹപാഠിനികളായ വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചതിന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. ഇരിട്ടി അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിലെ മൂന്ന് വിദ്യാർത്ഥികൾക്കെതിരെയാണ് കരിക്കോട്ടക്കരി പൊലിസ് കേസെടുത്തത്. കോളേജ് പ്രിൻസിപ്പലിൻ്റെ പരാതിയിലാണ് കേസ്.
tRootC1469263">18 പേരുടെ നഗ്ന ചിത്രങ്ങളാണ് മുഖംമോർഫ് ചെയ്തുണ്ടാക്കിയത്. ഇവരുടെ മൊബൈൽ ഫോണിൽ നിന്നും ഈ ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പൊലിസ് നടത്തി വരികയാണ്.
.jpg)


