കണ്ണൂരിൽ യുവതി കിണറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃ ബന്ധുക്കൾക്കുമെതിരെ കേസെടുത്തു
Updated: Sep 7, 2026, 12:21 IST
കൂത്തുപറമ്പ് : കൂത്തുപറമ്പ് പാതിരയാട് സ്വദേശിനിയായ യുവതി കിണറ്റിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലിസ് കേസെടുത്തു.തലശ്ശേരി പാതിരിയാട് സ്വദേശി ജ്യോതിഷ (26) ജീവിനൊടുക്കിയ സംഭവത്തിലാണ് ഭർത്താവിനും അമ്മക്കും സഹോദരിക്കുമെതിരെ പൊലിസ് കേസെടുത്തത്.
കൂത്തുപറമ്പ് പാതിരിയാട് സ്വദേശി സജിൽ, അമ്മ ചന്ദ്രി , സഹോദരി ജൂന എന്നിവർക്കെതിരെയാണ് കേസ്. ഈക്കഴിഞ്ഞ മാർച്ച് എട്ടിനാണ് ജ്യോതിഷ കിണറ്റിൽ ചാടി മരിച്ചത്.സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവും ബന്ധുക്കളും പീഡിപ്പിച്ചെന്നായിരുന്നു പരാതി. ജ്യോതിഷ യുടെ ബന്ധുക്കളുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
.jpg)

