കണ്ണൂർ ചെറുതാഴത്തെ വർക്ക്ഷോപ്പിൽ നിന്നും കുപ്രസിദ്ധ മോഷ്ടാവ് കവർന്ന കാർ കാസർകോട് കണ്ടെത്തി
കണ്ണൂർ/ പരിയാരം : ചെറുതാഴം ചുമടുതാങ്ങിയിലെ കാർ വാഷിംഗ് സെൻ്ററിൽ നിന്നും കുപ്രസിദ്ധ വാഹന മോഷ്ടാവ് ബേക്കൽപനയാൽ സ്വദേശി ഹസ്ന മൻസിലിൽ ഇബ്രാഹിം ബാദുഷ (27) മോഷ്ടിച്ചു കൊണ്ടുപോയ കാർ കാസർക്കോട് വെച്ച് പോലീസ് കണ്ടെത്തി. പ്രതി മോഷ്ടിച്ച കെ എൽ. 39.പി.8902 നമ്പർ സ്വിഫ്റ്റ് കാർ ആണ് കെ.എൽ. 14. എക്സ്. 4455നമ്പർ മാറ്റി വാടകയ്ക്ക് നൽകിവരവെ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
tRootC1469263">നടുവിൽ സ്വദേശി ഇ. മിഥുൻ ചുമടുതാങ്ങിയിലെ കാർവാഷിംഗ് സ്ഥാപനത്തിൽ പെയിന്റിങ്ങിനായി എത്തിച്ച കെഎൽ-39 പി 8902 ചുവപ്പ് മാരുതി സ്വിഫ്റ്റ് കാറാണ് പ്രതി മോഷ്ടിച്ചത്. ഈക്കഴിഞ്ഞ നവംബർ 20-നാണ് സംഭവം.പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽനിന്ന് ബൈക്ക് മോഷ്ടിച്ച് പയ്യന്നൂർ ടൗണിൽ ഉപേ ക്ഷിച്ച മോഷ്ടാവ് അവിടെ നിർത്തിയിട്ട മറ്റൊരു ബൈക്കുമാ യാണ് പിലാത്തറയിൽ എത്തിയത്. ബൈക്ക് ചുമടുതാങ്ങിയിലെ വർക്ക്ഷോപ്പിന് സമീപം പാർക്ക് ചെയ്ത് സ്ഥാപനത്തിന്റെ ഡോർതകർത്ത് അകത്തുകടന്ന് താക്കോലെടുത്ത് കാറുമായി കടന്നു കളഞ്ഞു.
ഡിസംബർ25-ന് പുലർച്ചെ പട്രോളിംഗിനിടെയാണ് കാസർഗോഡ്പോലീസ് സംശയകരമായ സാഹചര്യത്തിൽ കണ്ട കാർ പിന്തുടർന്നപ്പോൾ കാർ ഉപേക്ഷിച്ച് യാത്രക്കാർ കടന്നുകളഞ്ഞത്. കാറിൻ്റെനമ്പർപരിശോധിച്ചപ്പോൾ വ്യാ ജമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് ചുമടുതാങ്ങിയി ലെ കാർ വാഷിംഗ് എന്ന സ്ഥാപന ത്തിൽനിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. തുടർന്ന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പരിയാരം പോലീസ് സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുത്തു.
.jpg)


