കണ്ണൂരിൽ ഓൺലൈൻ വഴിയെത്തിച്ച അനധികൃത പടക്കശേഖരം പിടികൂടി


വ്യാഴാഴ്ച്ച രാത്രി നടന്ന റെയ്ഡിലാണ് 94 പെട്ടികളിലായി സൂക്ഷിച്ച പടക്കങ്ങളാണ് പൊലിസ് പിടിച്ചെടുത്തത്
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വിൽപനയ്ക്കായി എത്തിച്ചവൻ പടക്കശേഖരം പിടികൂടി. അനധികൃതമായി പടക്കം വിൽപനയ്ക്കായി എത്തിച്ച പാഴ്സൽ സർവീസ് ഏജൻ്റ് അബ്ദുൾ ജലീലിനെ പൊലിസ് അറസ്റ്റുചെയ്തു. കണ്ണൂർ ടൗൺ പൊലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ ആറാട്ട് റോഡിലെ ലല്ലുപാർസൽ സർവീസെന്ന സ്ഥാപനത്തിൽ നിന്നാണ് ലൈസൻസില്ലാതെ അനധികൃതമായി സൂക്ഷിച്ചവൻ തോതിലുള്ള പടക്കശേഖരം ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വ്യാഴാഴ്ച്ച രാത്രി നടന്ന റെയ്ഡിലാണ് 94 പെട്ടികളിലായി സൂക്ഷിച്ച പടക്കങ്ങളാണ് പൊലിസ് പിടിച്ചെടുത്തത്. ഓൺലൈൻ വഴി വിൽപന നടത്താനായി ശിവകാശിയിൽ നിന്നും എത്തിച്ചതായിരുന്നു പടക്കശേഖരം ' കണ്ണൂർ ടൗൺഎസ്.ഐ വി . വിദീപ്തി, സന്തോഷ്, എ.എസ്.ഐസക്കീറസിവിൽ പൊലിസ് ഉദ്യോഗസ്ഥരായ സുരേഷ്, സുധീഷ്,രഞ്ജിത്ത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
