കണ്ണൂരിൽ 15 കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികന് 33 വർഷം തടവ്

A 33 year prison sentence for an elderly man who sexually assaulted a 15-year-old boy in Kannur.
A 33 year prison sentence for an elderly man who sexually assaulted a 15-year-old boy in Kannur.

കണ്ണൂർ: 15 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 69 കാരനായ സി. മോഹനന് 33 വർഷം തടവിനും 31,000 രൂപ പിഴയും കണ്ണൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ ജഡ്ജ് എം. ടി. ജലജ റാണി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 7 മാസം കൂടി തടവ് അനുഭവിക്കുവാനും വിധിച്ചു.

tRootC1469263">

2018 ഏപ്രിൽ 26നാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ ജനന തീയതി തിരുത്തുന്നതിനായി സമീപിച്ചപ്പോൾ, മുരിങ്ങേരി ആലക്കൽ റോഡിലെ മോഹനന്റെ സ്ഥാപനത്തിൽ വെച്ച്‌ ഇയാൾ  കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കേസിന്റെ അന്വേഷണം ചക്കരക്കൽ ഇൻസ്പെക്ടർ കെ.വി. പ്രമോദനും എസ്.ഐ. സുമേഷും ചേർന്നാണ് നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരായ കെ.പി. പ്രീതകുമാരി, ഭാസുരി എന്നിവർ ഹാജരായി

Tags