ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നാലാമത് കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവം ഒക്ടോബർ 2 മുതൽ

4th Kottayathu Thampuran Kathakali Festival at Sri Mridanga Saileswari Temple begins on October 2

കണ്ണൂർ: സൗത്ത് സോൺ കൾച്ചറൽ സെൻറർ, തഞ്ചാവൂർ (ഭാരത സർക്കാർ സാംസ്കാരിക മന്ത്രാലയം) മുഴക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രവുമായി (മലബാർ ദേവസ്വം ബോർഡ്) സഹകരിച്ച് കൊണ്ട് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നാലാമത് കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവം അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയാമു.  

ഒക്ടോബർ 2 മുതൽ 9 വരെ എട്ട് ദിവസമാണ്, വൈകിട്ട് 4 മണി മുതൽ രാത്രി 9.30 മണിവരെയായി. കഥകളി മഹോത്സവം.
കഥകളി ആചാര്യൻ സദനം ബാലകൃഷ്‌ണൻ ആശാൻ (പത്മശ്രി) നേത്യത്വം നൽകി യുവ തലമുറയിലെ പ്രമുഖ കലാകാരരും പങ്കെടുക്കുന്ന കളിയരങ്ങിൽ കോട്ടം തീർന്ന കോട്ടയം കഥകൾ" എന്ന ഖ്യാതിയേറിയ കോട്ടയത്ത് തമ്പുരാൻറെ നാലു കഥകളും സമ്പൂർണ്ണമായി ഓരോ കഥകളും രണ്ട് ദിവസങ്ങളിലായിട്ടാണ് അവതരിപ്പിക്കുക.

അരങ്ങേറിയ ഉദ്ദേശം പതിനാറാം നൂറ്റാണ്ടിൽ ഉടലെടുത്ത രാമനാട്ടം കഥകളിയായി രൂപാന്തരപ്പെടുന്നത് കണ്ണൂർ ജില്ലയിൽ മട്ടന്നൂരിനടുത്തുള്ള കോട്ടയം കോവില കത്തെ വിര കേരള വർമ്മ (കോട്ടയം തമ്പുരാൻ) മഹാഭാരത കഥകളെഅടിസ്ഥാനമാക്കി ആട്ടക്കഥകൾ രചിച്ച് തോടെയാണ്. കഥകളി അഭ്യാസക്ക ളരിയിൽ വളരെയധികം പ്രാധാന്യമുള്ള കോട്ടയം കഥകൾ അരങ്ങിൽ വളരെ ചുരുക്കിയും വല്ലപ്പോഴുമായും അവതരിപ്പിക്കുകയും ചെയ്തുവരുന്ന ഘട്ടത്തിലാണ് ഈ അവതരണം എന്നത് ശ്രദ്ധേയമാണ്.

മാത്രമല്ല, കോട്ടയം കഥകൾ നന്നായി ചൊല്ലിയാടി ഉറപ്പിച്ച കലാകാരർക്ക് ഏത് കഥയും നിഷ്‌പ്രയാസം വഴങ്ങും എന്നാണ് കഥകളിയിലെ പ്രമാണം തന്നെ. എന്നാൽ ഇന്ന് മാറിയ കാലത്തെ കഥകളിക്കളരിയിലും കോട്ടയം കഥകളുടെ സമ്പൂർണ്ണ ചൊല്ലിയാട്ടം വല്ലാതെ കുറഞ്ഞു വരികയും ചെയ്യുന്നു. ബകവധം, കിർമ്മീരവധം, കല്യാണ സൗഗന്ധികം, നിവാതകവചകാലകേയവധം എന്നിവയാണ് "കോട്ടം തിർന്ന കോട്ടയം കഥകൾ."

കഥകളിയുടെ വന്ദനശ്ലോകത്തിൽത്തന്നെ ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ ശ്രീ പോർക്കലി ഭഗവതിയെ സ്തു‌തിക്കുന്നുണ്ട്;  ഒക്ടോബർ 3 മുതൽ 9 വരെ രാവിലെ 10 മണി മുതൽ 12 മണിവരെ ആസ്വാദകർക്കും വളർന്നുവരുന്ന കലാകാരർക്കും വേണ്ടി കോട്ടയം കഥകളെ അടിസ്ഥാനമാക്കി സദനം ബാലകൃഷ്ണ‌ൻ ആശാൻറെ നേതൃത്വത്തിൽ കഥകളി ശില്‌പശാലയും ഉണ്ടാവും.

കഥകളിയരങ്ങിൽ നിന്നും കളരിയിൽ നിന്നും ക്രമേണ വിസ്‌മൃതമായിക്കൊണ്ടിരിക്കുന്ന, കഥകളിയുടെ അടിസ്ഥാന വ്യാകരണം കൂടിയായ "കോട്ടം തീർന്ന കോട്ടയം കഥകളുടെ സമ്പൂർണ്ണ അവതരണം ഈ ശ്രേഷ്‌ഠകലയുടെ ആരൂഢമായ ശ്രീ മൃദംഗ ശൈലേശ്വരിക്ഷേത്രാങ്കണത്തിൽ പരിരക്ഷിക്കുകയാണ് ഈ വാർഷിക മഹോത്സവത്തിൻ്റെയും ശില്‌പശാലയുടെയും ഉദ്ദേശം.വാർത്താ സമ്മേളനത്തിൽ സൗത്ത് സോൺ കൾച്ചറൽ സെൻറർ തഞ്ചാവൂർ ഡയരക്ടർ ഗോപാലകൃഷ്ണ‌ൻ  മുരളി മുഴക്കുന്ന്, എസ് ആർ ഡി പ്രസാദ് ഗുരുക്കൾ, കെ രാമചന്ദ്രൻ ,ആഘോഷകമ്മിറ്റി പ്രസിഡണ്ട് പി ശ്രീധരൻ , സിക്രട്ടറി എൻ പങ്കജാക്ഷൻ, എന്നിവർ പങ്കെടുത്തു.

Tags