കണ്ണൂർ പയ്യന്നൂരിൽ കല്യാണ വീട്ടിൽനിന്ന് മോഷണം പോയ 30 പവൻ തിരിച്ചെത്തി !!!


കണ്ണൂർ പയ്യന്നൂരിൽ കല്യാണ വീട്ടിൽനിന്ന് മോഷണം പോയ 30 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങൾ കണ്ടത്.
ക്ലോത്ത് കവറിൽ പൊതിഞ്ഞ് വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. ഇന്ന് രാവിലെ കൊണ്ടു വെച്ചതെന്നാണ് സംശയം. കവർന്ന മുഴുവൻ ആഭരണങ്ങളും കവറിൽ ഉണ്ടായിരുന്നു.
കരിവെള്ളൂർ പലിയേരിയിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്നായിരുന്നു പരാതി. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടുമുറ്റത്ത് വെച്ച് ഉപേക്ഷിച്ച നിലയിൽ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയത്.

പോലീസ്, ഡോഗ് സ്ക്വാഡിൻ്റെ ' സഹായത്തോടെ നടത്തിയ പരിശോധനയിൽ നായ വീടിൻ്റെ പരിസരത്തും വീടിൻ്റെ അകത്തും സഞ്ചരിക്കുകയും ട്രാക്ക് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. കല്യാണ ദിവസം വൈകിട്ട് ഭർത്താവിന്റെവീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നായിരുന്നു പരാതി.