കണ്ണൂരിൽ യുട്യൂബ് നോക്കി ഡയറ്റെടുത്ത 18 വയസുകാരി ആമാശയം ചുരുങ്ങി മരിച്ചു

18-year-old girl dies of stomach shrinkage after dieting on YouTube in Kannur
18-year-old girl dies of stomach shrinkage after dieting on YouTube in Kannur

വണ്ണം കുറയ്ക്കുന്നതിനായി വളരെ കുറച്ച് മാത്രം ഭക്ഷണമാണ് പെൺകുട്ടി കഴിച്ചിരുന്നത്. ശരീരത്തെ സാരമായി ബാധിച്ചതോടെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ/ കൂത്തുപറമ്പ് : യുട്യൂബ് നോക്കി ഡയറ്റെടുത്ത പെൺകുട്ടിക്ക് ശരീരം ശോഷിച്ച് ദാരുണാന്ത്യം. കൂത്തുപറമ്പ് മെരുവമ്പായി സ്വദേശിനി ശ്രീനന്ദ(18)യാണ് മരിച്ചത്. തലശേരി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. യുട്യൂബിൽ കണ്ട ഡയറ്റ് പിന്തുടർന്ന പെൺകുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിയെന്നാണ് റിപ്പോർട്ട്.

വണ്ണം കുറയ്ക്കുന്നതിനായി വളരെ കുറച്ച് മാത്രം ഭക്ഷണമാണ് പെൺകുട്ടി കഴിച്ചിരുന്നത്. ശരീരത്തെ സാരമായി ബാധിച്ചതോടെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലും പെൺകുട്ടി നേരത്തെ ചികിൽസ തേടിയിരുന്നു. എന്നാൽ രോഗം ഗുരുതരമായതിനെ തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്രീനന്ദയുടെ ജീവൻ നിലനിർത്തി വന്നിരുന്നത്. ഇതിനിടയിൽ അന്ത്യം സംഭവിക്കുകയായിരുന്നു.

Tags