ക്ഷേത്രഭണ്ഡാരകവര്‍ച്ചാ ശ്രമത്തിനിടെ കണ്ണൂർ വാരം സ്വദേശിയായ മോഷ്ടാവ് പിടിയില്‍

ചക്കരക്കല്‍: ക്ഷേത്രഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ മോഷ്ടാവ് പൊലിസിന്റെ പിടിയിലായി. വാരം ശാസ്താംകോട്ടം ക്ഷേത്രത്തിന്‌സമീപത്തെകെ. പ്രശാന്തനാ(48)ണ് ചക്കരക്കല്‍ി പൊലിസിന്റെ പിടിയിലായത്. വ്യാഴാഴ്ച്ച രാത്രി ചക്കരക്കല്‍ പളളിപ്രം പുതിയ ഭഗവതി ക്ഷേത്രഭണ്ഡാം കുത്തിതുറക്കാന്‍ ശ്രമിക്കവെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു ചക്കരക്കല്‍ സി. ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘമാണ് പ്രശാന്തനെപിടികൂടിയത്.
2016-ല്‍ വാരത്തെ സുരേഷിന്റെ വീട്ടില്‍ നിന്ന് 34 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നതുള്‍പ്പെടെ നിരവധി കവര്‍ച്ചാക്കേസുകളിലെ പ്രതിയാണ് പ്രശാന്തന്‍. 2021-ല്‍ വലിയവളപ്പ് കാവിലെ ഭണ്ഡാരം കുത്തിതുറന്നതിന് അന്ന് കണ്ണൂര്‍ ടൗണ്‍ സി. ഐയായിരുന്ന ശ്രീജിത്ത് കോടെരി തന്നെ പ്രശാന്തനെ അറസ്റ്റു ചെയ്തിരുന്നു. ഒരുവര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ രണ്ടു മാസം മുന്‍പാണ് പുറത്തിറങ്ങിയത്.