കണ്ണൂരിൽ തയ്യൽ തൊഴിലാളികൾ 15ന് കലക്ട്രേറ്റ് മാർച്ച്നടത്തും

fh


കണ്ണൂർ : കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജന വിരുദ്ധ - തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് തയ്യൽ തൊഴിലാളികൾ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തുന്നു.

ആൾ കേരള ടൈലേർസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ 15 ന് നടക്കുന്ന സമരത്തിൽ 2000 ൽ പരം തൊഴിലാളികൾ പങ്കെടുക്കുമെന്ന് സിക്രട്ടറി ഇ.ജനാർദ്ദനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു പ്രസിഡണ്ട് കെ.വി.ബാലൻ, എ.കെ.ശ്രീധരൻ, സി.രവീന്ദ്രൻ, കെ.വി.പുഷ്പജൻ, ടി.എ.സുനിൽകുമാർ എന്നിവരും പങ്കെടുത്തു..

Share this story