കണ്ണൂർ ഇ.കെ നായനാർ ഹാളിൽ കൈത്തറി ഫാഷൻ ഷോ നടത്തും

fgjh


കണ്ണൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലും ടെക്നോളജി കണ്ണുരും കോളേജ് ഫോർ കോസ്റ്റ്യും ആൻഡ് ഫാഷൻ ഡിസൈനിങ്ങും സംയുക്തമായി മാർച്ച് 18 ന് വൈകുന്നേം മൂന്ന് മണിക്ക് കൈത്തറി ഫാഷൻ ഷോ നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഇ.കെ നായനാർ അക്കാദമിയിൽ നടക്കുന്ന പരിപാടിയിൽ രാമചന്ദ്രൻ കടന്ന പള്ളി അധ്യക്ഷനാകും. 

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ജില്ലാ കലക്ടർ കെ.എസ് ചന്ദ്രശേഖർ ചലച്ചിത്ര താരവും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്, മാധവി ഭാർഗവി, എന്നിവ മുഖ്യാതിഥികളാവും മുൻ . എം.എൽ.എ എം.വി ജയരാജൻ ഫാഷൻ ഷോയുടെ ലോഗോ ഡിസൈൻ ചെയ്ത കെ.കെ ഷിബിനെ അനുമോദിക്കും.വാർത്താ സമ്മേളനത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ശ്രീധന്യൻ . പ്രിൻസിപ്പാൾ ഇഷീന, കെ.എസ് അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Share this story