കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം സമാപിച്ചു

google news
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം സമാപിച്ചു

കണ്ണൂർ: ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്തു.വർഗീയതയാണ് ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അതിനെ പുസ്തകം കൊണ്ട് നേരിടണമെന്ന് അദ്ധേഹം പറഞ്ഞു. ജാതി മതങ്ങളുടെ പേരിൽ മനുഷ്യരെ വിഘടിപ്പിച്ച് ദുർബലപെടുത്തി വർഗീയത ഉണ്ടാക്കുകയാണ്. അതിനെ പുസ്തകങ്ങളുടെ ശക്തി കൊണ്ട് എതിർക്കണം.പണ്ടുകാലങ്ങളിൽ മനുഷ്യർക്ക് വഴികാട്ടാൻ ചൂട്ട് ആണെകിൽ ഈ കാലഘട്ടങ്ങൾ പുസ്തകമുയർത്തി അതിന്റെ വെളിച്ചത്തിൽ മുന്നോട്ട് പോകണമെന്നും  എം മുകുന്ദൻ പറഞ്ഞു. 

പുതുമലമുറയ്ക്ക് ഉണർവ് പകരാൻ പുസ്തകങ്ങൾ അവരിലേക്കും എത്തിക്കണം.വരാനിരിക്കുന്ന തലമുറകൾക്ക് വേണ്ടി നമ്മൾ ജാഗ്രത പുലർത്തണം . മാറുന്ന കാലഘട്ടങ്ങൾക്ക് അനുസരിച്ച് പുസ്തകങ്ങളുടെ രീതിയും മാറുകയാണ്. പേപ്പറുകളിൽ നിന്നും ഡിജിറ്റൽ രീതിയിലേക്ക് ഓഡിയോ ബുക്ക്‌, ഡിജിറ്റൽ ടെക്സ്റ്റ്‌ എന്നിങ്ങനെ പുസ്തകങ്ങൾ മാറി കൊണ്ട് മനുഷ്യമനസ്സിനെ സ്വാധീനിക്കുന്നുണ്ടെങ്കിലും വായനയെ സ്നേഹിക്കുന്നവർ ഇന്നും പുസ്തകങ്ങളെ നെഞ്ചോട് ചേർത്തു പിടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി. ഡോ.വി.ശിവദാസൻ എം.പി,ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐ.എ. സ്. എന്നിവർ മുഖ്യാതിഥികളായി. ജില്ലാ സെക്രട്ടറി പി.കെ. വിജയൻ അവലോകനം നടത്തി. ഡെപ്യൂട്ടിമേയർ കെ ഷബീന, സി.എൻ. ചന്ദ്രൻ, എഴുത്തുകാരൻ ബി. മുഹമ്മദ് അഹമ്മദ് , ജില്ലാ പഞ്ചായത്തംഗം യു.പി.  ശോഭ, സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ഷാജു ജോൺ, കെ. ടി. ശശി എന്നിവർ സംസാരിച്ചു. എം.കെ. രമേശ് കുമാർ സ്വാഗതവും വൈ.വി.സുകുമാരൻ നന്ദിയും പറഞ്ഞു.

Tags