കണ്ണൂരിൽ കർഷകനെ കൊലപ്പെടുത്തിയ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി
Mar 2, 2025, 13:53 IST


കര്‍ഷകനെ കുത്തിയ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ മാറിയാണ് കാട്ടുപന്നിയെ കണ്ടെത്തിയത്
കണ്ണൂര്‍: പാനൂരില്‍ കര്‍ഷകനെ കുത്തി കൊലപ്പെടുത്തിയ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. കര്‍ഷകനെ കുത്തിയ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ മാറിയാണ് കാട്ടുപന്നിയെ കണ്ടെത്തിയത്.
മൊകേരി വള്ളിയായിയിലെ ശ്രീധരൻ എ കെ(75)യാണ് കാട്ടുപന്നിയുടെ കുത്തേറ്റ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിൽ വെച്ചാണ് ശ്രീധരനെ കാട്ടുപന്നി ആക്രമിക്കപ്പെടുന്നത്.