മാഹി - തലശേരി ബൈപ്പാസിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ പാഞ്ഞുകയറി കാർ കത്തി നശിച്ചു, ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു

The young man's head caught fire while repairing a car in Malappuram
The young man's head caught fire while repairing a car in Malappuram

KL-13P 7227 എന്ന കാറാണ് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടു കൂടി നിയന്ത്രണം വിട്ട് ബൈപാസിലെ സർവ്വീസ് റോഡ് ഭാഗത്ത് ഇടിച്ചു കയറി കത്തിയത്

തലശേരി : തലശേരി -മാഹി ദേശീയപാതാ ബൈപാസിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ പാഞ്ഞുകയറിയകാറിന് തീപിടിച്ചു. അപകടത്തിൽകാർ ഡ്രൈവർക്ക് ഗുരുതരമായി പൊള്ളലേറ്റു. KL-13P 7227 എന്ന കാറാണ് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടു കൂടി നിയന്ത്രണം വിട്ട് ബൈപാസിലെ സർവ്വീസ് റോഡ് ഭാഗത്ത് ഇടിച്ചു കയറി കത്തിയത്.


അഴിയൂരിന് സമീപം തലശ്ശേരി - മാഹി ബൈപ്പാസിൽ കക്കടവിൽ നിയന്ത്രണം വിട്ടകാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ച് പൂർണമായികത്തി നശിച്ചിട്ടുണ്ട്. അപകടത്തിൽപരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി ഭാഗത്ത് നിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരിയായിരുന്ന കാർ മാഹി ബൈപ്പാസിൽ വച്ച് കത്തി നശിച്ചത്.


മാഹി, വടകര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും ചോമ്പാല പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ മാത്രമാണ് കാറിലുണ്ടായിരുന്നതായി പൊലിസും പ്രദേശ വാസികളും പറഞ്ഞു. 
ചോമ്പാൽ പൊലിസ് സ്റ്റേഷൻ പരിധിയിൽനടന്ന അപകടത്തിൽ പോലീസും കേരള ഫയർഫോഴ്സും പുതുച്ചേരി ഫയർ റസ്ക്യൂ ടീമും സ്ഥലത്തെത്തി കാറിൽ കുടുങ്ങിയ യാത്രികനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Tags