കാഞ്ഞങ്ങാട് നഗരസഭ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍, ലാപ്‌ടോപ്പ് വിതരണം ചെയ്തു

google news
fffff

കാഞ്ഞങ്ങാട് നഗരസഭ ജനകീയ ആസൂത്രണം വാര്‍ഷിക പദ്ധതി 2022 -23ന്റെ ഭാഗമായി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചര്‍, ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്തു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.അഹമ്മദലി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പട്ടികജാതി വികസന വകുപ്പിന്റെ വിജയോത്സവം 2023 ലഹരി ബോധവത്ക്കരണ ക്ലാസ് നടത്തി. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ലത സംസാരിച്ചു. പട്ടികജാതി വികസന ഓഫീസര്‍ പി.മിനി സ്വാഗതവും പട്ടികജാതി വികസന ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് കെ.ദീപക് നന്ദിയും പറഞ്ഞു.

Tags