കടയ്ക്കലിൽ ആലിപ്പഴം വീണു

aalipazham

 കടയ്ക്കൽ : വേനൽ മഴയിലും ഇടി മിന്നലിനും ആലിപ്പഴം (മഞ്ഞുകട്ടകൾ) വീണു. മണ്ണൂർ തുടയന്നൂർ പുത്താറ്റ്, വയലാ, കാട്ടാമ്പള്ളി മേഖലകളിലാണ് വലിയ ശബ്ദത്തോടെ വൈകിട്ട് ആലിപ്പഴം വീണത്. വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്കും മറ്റും ചെറിയ നാശം ഉണ്ടായി. 

കുട്ടികൾ ഉൾപ്പെടെ ആലിപ്പഴം പെറുക്കാൻ പുറത്തിറങ്ങി. മണ്ണൂർ കാർഷിക സഹകരണ സംഘം കെട്ടിടത്തിനും ചെറിയ കേടുപാടുണ്ടായി. അരമണിക്കൂർ സമയം പെയ്ത മഴയ്ക്കിടയിൽ കാറ്റും വീശി. കാറ്റിലും ചെറിയ നാശം ഉണ്ടായി.

Tags