തനിക്കെതിരെ സണ്ണി ജോസഫ് അയച്ച കത്ത് വ്യാജമാണോയെന്ന് അന്വേഷിക്കണമെന്ന് കെ.സുധാകരൻ എം പി
കണ്ണൂർ:തനിക്കെതിരായ കെ.പി.സി.സി പ്രസിഡൻ്റ് അഡ്വ:സണ്ണി ജോസഫിന്റെ കത്തിൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ എം.പി കണ്ണൂരിൽ പറഞ്ഞു. തോട്ടട കിഴുന്ന യു പി സ്കൂളിൽ വോട്ടു ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ കാര്യത്തിൽ യാതൊരു ആശങ്കയുമില്ല.അന്വേഷിച്ചാൽ മാത്രമേ കത്ത് ശരിയോ തെറ്റോ യെന്ത് അറിയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ യോഗ്യനല്ല എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. എന്നാൽ ഹൈക്കമാൻഡിന് അയച്ച കത്ത് വ്യാജം എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
100 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും തോട്ടട കിഴുന്ന സൗത്ത് യു.പി.സ്കൂളിൽ വോട്ട് ചെയ്ത ശേഷം കെ.സുധാകരൻ പ്രതികരിച്ചു. പേരാവൂരിൽ അട്ടിമറിയുടെ പ്രശ്നമില്ല അവിടെ സണ്ണി ജോസഫ് ജയിക്കും തുടർ ഭരണത്തിൻ്റെ പ്രശ്‌നമില്ല. പേരാവൂരിലെ കാര്യം താൻ പരിശോധിച്ചതാണെന്നും സണ്ണി ജോസഫിനെതിരെ ചിലർ എതിരായവികാരം ഇളക്കിവിടുകയാണ് അവിടെ പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടാണെന്നാണ് താൻ നടത്തിയ പരിശോധനയിൽ വ്യക്തമായ തെന്നും കെ സുധാകരൻ എംപി പറഞ്ഞു.
.jpg)


