പുതുക്കോട് കെ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

google news
fj


പാലക്കാട് :  പുതുക്കോട് ഗ്രാമപഞ്ചായത്തില്‍ കെ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവടിയിലെ എ.ആര്‍.ഡി 16-ാം നമ്പര്‍ റേഷന്‍കട പരിസരത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. പൊതുവിതരണ സംവിധാനം കൂടുതല്‍ ജനസൗഹൃദ സേവനങ്ങള്‍ നല്‍കാന്‍ കഴിയുംവിധം മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കേരള സ്റ്റോര്‍. 

നഗരപ്രദേശങ്ങളില്‍ നിന്നും മാറി വിദൂരഗ്രാമങ്ങളിലെ റേഷന്‍കടകള്‍ വഴി മില്‍മ ഉത്പന്നങ്ങള്‍, പാചക വാതക വിതരണം, ശബരി ഉത്പന്നങ്ങള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകും. ഭാവിയില്‍ ജനോപകാരപ്രദമായ സേവനങ്ങളും കെ-സ്റ്റോറിലൂടെ വഴി ലഭ്യമാകും.


പരിപാടിയില്‍ പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന അധ്യക്ഷയായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു, വാര്‍ഡംഗം ഉദയന്‍, പുതുക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ സുനിത കുമാരി, ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags