പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് അപേക്ഷ ക്ഷണിച്ചു
സർക്കാർ/ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.ൽ.സി., പ്ലസ് ടു/ വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും/ ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ/ ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുമുളള ‘പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് 2026-27’ ന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ളിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ്. 2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.ൽ.സി., പ്ലസ്ടു/ വി.എച്ച്.എസ്.ഇ. തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് 10,000 രൂപയും ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ/ ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന വിദ്യാർഥികൾക്ക് 15,000 രൂപയുമാണ് സ്കോളർഷിപ്പ്.
അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ്/ കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. mwdscholarship.kerala.gov.in മുഖേന അപേക്ഷിക്കണം. അവസാന തീയതി നവംബർ 30.
ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും (അസ്സൽരേഖകൾ) നിശ്ചിത തീയതിക്കുളളിൽ വിദ്യാർഥി മുൻപ് പഠിച്ചിരുന്ന സ്ഥാപന മേധാവിയ്ക്ക് സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471 2300523, 0471 2300524.
.jpg)

