കേരള വനിതാ കമ്മീഷനിൽ ജോലി ഒഴിവ്

job

കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് അപേക്ഷിക്കാൻ അവസരം.

തസ്തിക: അസിസ്റ്റന്റ്.

ശമ്പള സ്കെയിൽ: 39,300 – 83,000 രൂപ.

യോഗ്യത: സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബന്ധപ്പെട്ട വകുപ്പ് മേധാവിയിൽ നിന്നുള്ള നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സമർപ്പിക്കേണ്ടതാണ്.

അപേക്ഷ അയക്കേണ്ട വിലാസം

മെമ്പർ സെക്രട്ടറി,
കേരള വനിതാ കമ്മീഷൻ,
പി.എം.ജി, പട്ടം പി.ഒ,
തിരുവനന്തപുരം – 695004.

അപേക്ഷകൾ മെയ് 25-നകം ലഭിച്ചിരിക്കണം.

Tags