കിഫ്‌കോണിൽ ജോലി ഒഴിവുകൾ; റിസോഴ്‌സ് പേഴ്‌സൺ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

job vaccancy

കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ കിഫ്‌കോൺ വിവിധ പ്രോജക്ടുകളിലേക്ക് റിസോഴ്‌സ് പേഴ്‌സൺമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസേന 2500 മുതൽ 10,000 രൂപ വരെ ശമ്പളം ലഭിക്കും.

tRootC1469263">

ഒഴിവുകൾ ഉള്ള മേഖലകൾ

സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, എൻവയോൺമെന്റൽ സയൻസ്സോഷ്യൽ ഡെവലപ്മെന്റ്ഫിനാൻസ് & അക്കൗണ്ട്‌സ്

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കിഫ്‌കോണിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

ശ്രദ്ധിക്കുക

പ്രായപരിധി, ശമ്പളം, ഓരോ തസ്തികയ്ക്കും ആവശ്യമായ കൃത്യമായ പ്രവൃത്തിപരിചയം എന്നിവ അറിയാൻ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധിക്കുക. അപേക്ഷകർക്ക് മികച്ച കമ്മ്യൂണിക്കേഷൻ സ്‌കില്ലും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കുന്നത് മുൻഗണന നൽകും

Tags