കടലിൽ കാണാതായവർക്ക് മരണ സർട്ടിഫിക്കറ്റ് നൽകാനുള്ള ഏഴു വർഷത്തെ കാലപരിധി കുറയ്ക്കണം : കേന്ദ്രത്തോട് നിയമഭേദഗതി ആവശ്യപ്പെട്ട് കേരളം

High waves and sea erosion are likely along the coasts of Kannur and Kasaragod districts; National Oceanographic Research Centre issues alert

കടലിൽ കാണാതാകുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഏഴു വർഷത്തെ കാത്തിരിപ്പ് കാലാവധി കുറയ്ക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ.  ഇതിനായി നിയമ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കപ്പൽ അപകടങ്ങളിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും മന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി.

 നിലവിലെ നിയമപ്രകാരം ഒരാളെ കാണാതായാൽ ഏഴ് വർഷം പൂർത്തിയായതിന് ശേഷം മാത്രമേ മരണ സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കുകയുള്ളൂ. ഇത് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് കാലപരിധി കുറയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചത്. കാണാതായി ഏഴ് വർഷം പൂർത്തിയായ വ്യക്തിഗത കേസുകൾ നിലവിലുണ്ടെങ്കിൽ അവ പ്രത്യേകം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്നും, ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി നൽകുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

  കപ്പൽ-കണ്ടെയ്‌നർ അപകടങ്ങൾ മൂലം വള്ളവും മീൻപിടിത്ത വലകളും നഷ്ടപ്പെട്ട് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള നടപടികളും സർക്കാർ വേഗത്തിലാക്കും. ഇത് സംബന്ധിച്ച കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. കോടതി കേസ് അതിവേഗം തീർപ്പാക്കിക്കൊണ്ട് തൊഴിലാളികൾക്ക് എത്രയും പെട്ടെന്ന് സാമ്പത്തിക സഹായം ഉറപ്പാക്കാനുള്ള തീവ്ര ശ്രമങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്നും എം. വിൻസെന്റ്, സി.ആർ മനോജ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി വിശദീകരിച്ചു.

Tags