അജാനൂരിൽ അന്താരാഷ്ട്ര ചലച്ചിത്രമേള 29 മുതൽ: സംഘാടക സമിതി രൂപീകരിച്ചു

Ajanoor

അജാനൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഡിസംബർ 29, 30 തീയതികളിൽ 'കാസറ' എന്ന പേരിൽ അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടിപ്പിക്കും. ആദ്യമായാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ചലച്ചിത്രമേള ഒരുക്കുന്നത്.

കിഴക്കുംകര മുച്ചിലോട്ട് ഗവ. എൽ.പി സ്‌കൂളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്രമേളയുടെ പേര് എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ നാലപ്പാടം പത്മനാഭൻ പ്രകാശനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.വി. രാഘവൻ, പഞ്ചായത്ത് അംഗങ്ങളായ എ. തമ്പാൻ, അർജുൻ യോഗി, കാറ്റാടി കുമാരൻ, കെ. വിശ്വനാഥൻ, വി. ഗിനീഷ്, ഗോവിന്ദൻ രാവണേശ്വരം തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വി.ഇ.ഒ ജിജേഷ് വി. ശശീന്ദ്രൻ സ്വാഗതവും എസ്. ഗോവിന്ദരാജൻ നന്ദിയും പറഞ്ഞു.

സംഘാടക സമിതി ചെയർപേഴ്‌സണായി പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസിയെയും കൺവീനറായി ജിജേഷ് വി. ശശീന്ദ്രനെയും ഫെസ്റ്റിവൽ ഡയറക്ടറായി പി. പ്രേമൻ പയ്യന്നൂരിനെയും പ്രോഗ്രാം കമ്മിറ്റി ചെയർമാനായി വി. ഗിനീഷിനെയും തെരഞ്ഞെടുത്തു. പ്രദർശന സമിതി ചെയർമാനായി അനീഷ് രാമഗിരി, കൺവീനറായി എസ്. ഗോവിന്ദരാജൻ, സാങ്കേതിക സമിതി ചെയർമാനായി കെ. വിശ്വനാഥൻ, കൺവീനറായി രാഹുൽ കാരക്കുഴി, പ്രചാരണ സമിതി ചെയർമാനായി മുഹമ്മദ് ഫവാസ്, കൺവീനറായി രാകേഷ് മണലിൽ എന്നിവരെയും തെരഞ്ഞെടുത്തു.

Tags