വോട്ടര്‍ പട്ടിക പുതുക്കല്‍ : ഇടുക്കി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

google news
sh

ഇടുക്കി : ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു .സെപ്റ്റംബര്‍ 17 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുവാന്‍ യോഗം തീരുമാനിച്ചു. പട്ടികയില്‍  പേരു ചേര്‍ക്കല്‍, തിരുത്തല്‍  തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയാണ്  യോഗം പ്രധാനമായും  വിലയിരുത്തിയത് . 

ജില്ലയിലെ അഞ്ച് താലൂക്കുകളിലെയും നിലവിലെ ബൂത്തുകളുടെ പുതുക്കല്‍, മാറ്റം തുടങ്ങിയവ സംബന്ധിച്ച്  യോഗം ചര്‍ച്ച ചെയ്തു. ഓരോ താലൂക്കിലും മുന്‍കാലങ്ങളില്‍ ബൂത്തുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളുടെ മാറ്റം, പുതിയ ക്രമീകരണങ്ങള്‍ തുടങ്ങിയവയുടെ പുരോഗതിയും യോഗം  വിലയിരുത്തി. ബി.എല്‍ ഒ മാര്‍ മുഖേന വീടുകളില്‍ നേരിട്ടെത്തിയുളള തിരുത്തല്‍ നടപടികള്‍, പരിശോധന തുടങ്ങിയവ പൂര്‍ത്തിയായി വരുന്നു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന  യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags