വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ നിയമനം

job

ഇടുക്കി : വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായുളള വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 4 ന് രാവിലെ 11 ന് പ്രാഥമികാരോഗ്യ കേന്ദ്രം ഓഫീസിൽ നടക്കും. 

എം.ബി.ബി.എസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ,തുടങ്ങിയവയാണ് യോഗ്യതകൾ. പ്രായപരിധി-65 വയസ്സ്. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 04862 247787.

Tags