ഇടുക്കി ജില്ലയില്‍ 7 റിസോഴ്‌സ് അധ്യാപകരുടെ ഒഴിവ്


ഇടുക്കി : ജില്ലയിലെ 7 വിദ്യാഭ്യാസ ഉപജില്ലകളില്‍നിന്നും യു.പി./ഹൈസ്‌കൂളൂകളിലേക്ക് റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നതിന് ജൂണ്‍ 9 രാവിലെ 10 മണിക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പ്, ഒരു സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവയുമായി നേരിട്ട് ഹാജരാകണം. നിയമിതരാവുന്നവര്‍ സ്‌കൂള്‍ പ്രവൃത്തി സമയത്തിന് മുന്‍പും ശേഷവും കുട്ടികള്‍ക്ക് പരിശീലനം നല്‍കേണ്ടതും സ്‌കൂള്‍ പ്രവൃത്തി ദിനം മുഴുവന്‍ സമയവും സ്‌കൂളില്‍ ഹാജരായിരിക്കേണ്ടതുമാണ്.
വിദ്യാഭ്യാസ യോഗ്യത: ബി.എ ഇംഗ്ലീഷും (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചര്‍/ഫങ്ഷണല്‍) ടി.ടി.സി,/ഡി.എഡ്/ഡി.ഇ.എല്‍.എഡ്/ബി.എഡ് (ഇംഗ്ലീഷ്). എം.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചര്‍/ഫങ്ഷണല്‍), അസാപ് സ്‌കില്‍ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് പരിശീലനം, അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 222996.
