ഇടുക്കി ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റുമാരുടെ ഒഴിവ്
ഇടുക്കി : ഇടുക്കി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റായി തെരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്ന വ്യക്തിയായിരിക്കണം. എന്നാൽ നിലവിൽ മറ്റ് ജില്ലകളിൽ സിഡിഎസ് അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവർക്ക് ഈ നിബന്ധന ബാധകമല്ല. ബന്ധപ്പെട്ട ജില്ലാ മിഷൻ കോ-ഓർഡിനേറ്ററിൽ നിന്നും ശുപാർശ കത്ത് സമർപ്പിക്കണം.
tRootC1469263">അപേക്ഷക കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന നൽകും.
അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ്) ഉണ്ടായിരിക്കണം.
അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. (സർക്കാർ/ അർധസർക്കാർ/ സർക്കാർ ഉടമസ്ഥതയിലുളള കമ്പനികൾ/സഹകരണ സംഘങ്ങൾ / സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ടിംഗിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന). അംഗീകൃത ബി.കോം ബിരുദം നേടിയതിനു ശേഷം അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
20 നും 36 നും മധ്യേ (2025 സെപ്റ്റംബർ 1-ന്) പ്രായമുള്ളവർ ആയിരിക്കണം. നിലവിൽ കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് (ദിവസ വേതനം) 40 വയസ്സ് വരെ അപേക്ഷിക്കാം.
അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 14 വൈകുന്നേരം 5.00 മണിവരെ. പരീക്ഷഫീസായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, ഇടുക്കി ജില്ലയുടെ പേരിൽ മാറാവുന്ന 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആശ്രയ കുടുംബാംഗം/ഭിന്നശേഷി/ ട്രാൻസ്‌ജെൻഡർ /എസ്.സി/ എസ്.റ്റി എന്നിവ തെളിയിക്കുന്ന രേഖകൾ,ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷപ്പെടുത്തിയ പകർപ്പുകളും, ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യണം. അസ്സൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല.
അപേക്ഷാ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയർപേഴ്സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി സി.ഡി.എസ്. ചെയർപേഴ്സന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ., കുയിലിമല, ഇടുക്കി,പിൻ-685603 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ 2026 ജനുവരി 27 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ - കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ - എന്ന് രേഖപ്പെടുത്തണം. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ മേൽവിലാസം www.kudumbashree.org എന്ന വെബ് സൈറ്റിൽ ലഭിക്കും. 2026 ഫെബ്രുവരി 14 ന് ആണ് എഴുത്തുപരീക്ഷ. ഫോൺ - 0486 2232223.
.jpg)


