പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ അദാലത്ത്:ഇടുക്കി ജില്ലയിലെ 32 പരാതികൾ പരിഹരിച്ചു

Scheduled Caste Scheduled Tribes Commission Adalat: 32 complaints from Idukki district resolved
Scheduled Caste Scheduled Tribes Commission Adalat: 32 complaints from Idukki district resolved

ഇടുക്കി : ഇടുക്കി ജില്ലാതല പട്ടികജാതി - പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ അദാലത്തിൽ 32 പരാതികൾ പരിഹരിച്ചു. ശേഷിക്കുന്ന 14 കേസുകളിൽ തുടർ നടപടി സ്വീകരിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിലേക്ക് ആകെ 46 പരാതികളാണ് ലഭിച്ചത്. നേരിട്ട് ലഭിച്ച 12 പരാതികൾ രജിസ്റ്റർ ചെയ്ത് തുടർ നടപടികൾക്കായി മാറ്റി. 

നേരത്തെ മൂന്നാറിൽ നടത്തിയ അദാലത്തിൽ 54, കുമളി അദാലത്തിൽ 27 പരാതികളും പരിഗണിച്ചിരുന്നു. ഇതിൽ 85 ശതമാനം പരാതികളും പരിഹരിച്ചു. ബാക്കി 46 കേസുകളാണ് പൈനാവിൽ നടത്തിയ ജില്ലാഅദാലത്തിൽ പരിഗണിച്ചത്. 

പോലീസ്, റവന്യു, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികൾ ലഭിച്ചത്. 12 വീതം പരാതികളാണ് വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ചത്. പോലീസ് വകുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ പോലീസ് നടപടികൾ സ്വീകരിച്ചെങ്കിലും റിപ്പോർട്ട് നൽകാൻ ഉണ്ടായ കാലതാമസമാണ് പരാതികൾക്ക് അടിസ്ഥാനമായതെന്നും കമ്മീഷൻ പറഞ്ഞു. 

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ പട്ടിക ജാതി- പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ, കമ്മീഷൻ അംഗങ്ങളായ ടി.കെ വാസു, സേതു നാരയണൻ, എന്നിവർ പരാതികൾ പരിഗണിച്ചു.

Tags