വ്യക്തി ശുചിത്വത്തോടൊപ്പം ഭക്ഷണത്തിനും വ്യായാമത്തിനും പ്രാധാന്യം നൽകണം: ഇടുക്കി ജില്ലാ കളക്ടർ
ഇടുക്കി :വ്യക്തി ശുചിത്വത്തോടൊപ്പം ശരിയായ ഭക്ഷണത്തിനും വ്യായാമത്തിനും പ്രാധാന്യം നൽകണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്. ദേശീയ വിര വിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം, പൈനാവ് യുപി സ്‌കൂൾ, മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, ന്യൂമാൻ കിൻഡർ ഗാർഡൻ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് ദേശീയ വിര വിമുക്ത ദിനം ആചരിച്ചത്.
tRootC1469263">പൈനാവ് യുപി സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സതീഷ് കെ എൻ അധ്യക്ഷത വഹിച്ചു. വിരഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഡിജിറ്റൽ പോസ്റ്റർ പ്രകാശനവും കളക്ടർ നിർവഹിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. സിബി ജോർജ് വിരഗുളിക കഴിക്കേണ്ട രീതിയെ സംബന്ധിച്ച് വിശദീകരിച്ചു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ അമ്മിണി ജോസ്, പൈനാവ് യു പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല വി.റ്റി, പൈനാവ് എം ആർ എസ് സ്‌കൂൾ പ്രിൻസിപ്പാൾ മധുസൂദനൻ, ആരോഗ്യ വകുപ്പ് വിഭാഗം ജീവനക്കാർ, ആരോഗ്യ കേരളം ജീവനക്കാർ,വിവിധ സ്‌കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ ദിനാചരണത്തിൽ പങ്കെടുത്തു.
.jpg)


