പതിനാറാംകണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടസമുച്ചയ ശിലാസ്ഥാപനം നാളെ

Patinaramkandam Govt. Higher Secondary School new building complex foundation stone laying tomorrow
Patinaramkandam Govt. Higher Secondary School new building complex foundation stone laying tomorrow


ഇടുക്കി: ആധുനിക സൗകര്യങ്ങളോടു കൂടി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നാളെ (20) രാവിലെ 11.30 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീരണാംകുന്നേല്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ സിസിലി ജോസഫ് പദ്ധതി വിശദീകരണം നടത്തും.

tRootC1469263">

ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നിലവിലുള്ള സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന്  ഇരുനിലകളിലായാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി ക്ലാസ്മുറികള്‍, ലാബ്, ടോയ്ലറ്റ്,ഭിന്നശേഷി കുട്ടികള്‍ക്കായുള്ള പ്രത്യേക ടോയ്ലറ്റ് തുടങ്ങിയവയാണ് നിര്‍മ്മിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ 2022-23 ബഡ്ജറ്റില്‍ 1.5 കോടി രൂപ വകയിരുത്തിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്, ത്രിതല പഞ്ചായത്തംഗങ്ങളായ കെ.ജി സത്യന്‍, ഷൈനി സജി, ഡോളി സുനില്‍, മിനി ഷാജി, കെ.എ അലിയാര്‍, ബിബിന്‍ എബ്രഹാം, പതിനാറാംകണ്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയി തോമസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

Tags