കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കെട്ടിടത്തിന് ശിലയിട്ടു

idukkiCDS
idukkiCDS

ഇടുക്കി : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. സിഡിഎസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ കഴിയുകയെന്നത് അഭിമാനകരമാണെന്ന് ശിലാസ്ഥാപനം നിർവഹിച്ച് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ  മാതൃകാപരമായി തുടർന്നുവരികയാണ്.  നാടിൻ്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിൽ കുടുംബശ്രീ മികച്ച പങ്കാളിത്തം വഹിക്കുന്നുണ്ട്. സംരംഭക മിഷനിലുൾപ്പെട്ട 4 ലക്ഷത്തോളം സംരംഭകരിൽ ഒന്നേകാൽ ലക്ഷത്തോളം വനിതാ സംരംഭകരാണ്. ഇത്  നാടിന്റെ വികസന പ്രവർത്തനങ്ങളിൽ സ്ത്രീസമൂഹത്തിന്റെ പങ്കാളിത്തമാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
50 ലക്ഷം രൂപ ചെലവിലാണ് കഞ്ഞിക്കുഴി കുടുംബശ്രി സിഡിഎസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

tRootC1469263">

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജൻ, ത്രിതല പഞ്ചായത്തംഗങ്ങളായ ഉഷാ മോഹനനൻ, സിൽവി സോജൻ, അനിറ്റ് ജോഷി, പ്രദീപ് എംഎം, റ്റിൻസി തോമസ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഷിബു, ശിവൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അതുല്യ വി കുമാർ, സിഡിഎസ് ചെയർപേഴ്‌സൺ ബിന്ദു സലീംകുമാർ, കുടുംബശ്രീ വൈസ്‌ചെയർപേഴ്‌സൺ പുഷ്പ തോമസ്, കുടുംബശ്രീ മെമ്പർ സെക്രട്ടറി അനിൽജിത്ത് കെ.എ എന്നിവർ പങ്കെടുത്തു.

Tags