തീവണ്ടി മാതൃകയിൽ വിശ്രമ കേന്ദ്രം ഒരുക്കി ഇടുക്കി ജില്ലയിലെ പള്ളിവാസൽ ഗ്രാമപഞ്ചായത്ത്

Pallivasal gram panchayat of Idukki district has set up a rest center on the model of a train
Pallivasal gram panchayat of Idukki district has set up a rest center on the model of a train

ഇടുക്കി : ആദ്യ കാലത്ത് മൂന്നാറിൽ ഉണ്ടായിരുന്ന തീവണ്ടിയുടെ സ്റ്റീലോക്കോമോട്ടീവ് എൻജിൻ മാതൃകയിൽ കഫെയും ആധുനിക കാലത്തെ തീവണ്ടി ബോഗിയുടെ മാതൃകയിൽ ടോയ്‌ലറ്റ് കോംപ്ലക്‌സും ഒരുക്കി പള്ളിവാസൽ ഗ്രാമപഞ്ചായത്ത്.

 വികസന പാതയിൽ പുതുചരിത്രം രചിച്ച് "ടേക്ക് എ ബ്രേക്ക്‌ ആൻഡ് വാച്ച് ടവർ" എന്ന പേരിൽ വ്യത്യസ്തമാർന്ന വിശ്രമ കേന്ദ്രമാണ് കരടിപ്പാറ വ്യൂ പോയിന്റിൽ പള്ളിവാസൽ ഗ്രാമപഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. കഫെ, വാച്ച് ടവർ, ചിൽഡ്രൻസ് പാർക്ക്, ടോയ്ലറ്റ് കോംപ്ലക്സ് തുടങ്ങിയ സൗകര്യങ്ങളാണ് വിനോദ സഞ്ചാരികൾക്കായി നിർമ്മിച്ചത്. പഞ്ചായത്തും ശുചിത്വ മിഷനും സംയുക്തമായി 45 ലക്ഷം രൂപ ഉപയോഗിച്ചാണ് 1902-1924 കാലഘട്ടത്തിൽ മൂന്നാറിൽ ഉണ്ടായിരുന്ന തീവണ്ടിയുടെ ഓർമ്മ നിലനിർത്തികൊണ്ട് വിശ്രമ കേന്ദ്രം ഒരുക്കിയത്.

Tags