നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം: കർമ്മ സേനാംഗങ്ങൾക്കുള്ള പരിശീലന പരിപാടി നടന്നു

NavakeralaCitizenResponse


ചിറ്റൂർ നിയോജക മണ്ഡലം നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം കർമ്മസേനാംഗങ്ങൾക്കുള്ള ദ്വിദിന പരിശീലനം നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. രണ്ട് ദിവസങ്ങളിലായി പട്ടഞ്ചേരി, വടകരപതി,  ഗ്രാമപഞ്ചായത്തുകളിലെ കർമ്മ സേനാംഗങ്ങൾക്കുള്ള പരിശീലനമാണ് രണ്ടാമത്തെ ബാച്ചിൽ നടന്നത്.

tRootC1469263">

ജനങ്ങളിൽ നിന്ന് വികസന നിർദ്ദേശങ്ങളും ക്ഷേമ പദ്ധതികൾ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കുന്നതിനും പ്രാദേശികമായി വികസന ആവശ്യങ്ങൾ മനസ്സിലാക്കി ആസൂത്രണം നടത്തുന്നതിനും അഭിപ്രായങ്ങൾ സമാഹരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ തുടർച്ചയായി  ജനുവരി 31 വരെ ഗൃഹ സന്ദർശനം നടക്കും.

പരിപാടിയിൽ നിയോജകമണ്ഡലം ചാർജ് ഓഫീസർ എസ്. മഹേഷ് കുമാർ, റിസോഴ്സ് പേഴ്സൺസുമാരായ വൈ. കല്യാണ കൃഷ്ണൻ
മരിയ ലിയോനാർഡ്, മുസ്തഫ, മോഹനൻ, കുഞ്ഞ് കുഞ്ഞ്, എൻ സുബ്രഹ്‌മണ്യൻ, ശശികുമാർ, തീമാറ്റിക് എക്സ്പേർട്ട് സിമി എന്നിവർ പങ്കെടുത്തു.

Tags