ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് : നാല് പരാതികൾ തീർപ്പാക്കി
ഇടുക്കി : സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇടുക്കി ജില്ലയിൽ നടത്തിയ സിറ്റിംഗിൽ നാല് പരാതികൾ തീർപ്പാക്കി. തൊടുപുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ അംഗം പി. റോസ ഹർജികൾ പരിഗണിച്ചു.മൂന്നാറിൽ പുറമ്പോക്ക് ഭൂമിയിൽ നടത്തിയ പെട്ടിക്കട പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട പരാതി തീർപ്പാക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ ഉയർന്ന ഫോറത്തെ സമീപിക്കാൻ നിർദേശിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ സീനിയോറിറ്റി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി, സുവിശേഷ പ്രസംഗം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതി എന്നിവയും കമ്മീഷൻ തീർപ്പാക്കി.സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളിൽപ്പെട്ടവർക്ക് പരാതികൾക്ക് പരിഹാരം കാണാൻ കമ്മീഷനെ സമീപിക്കാം. കമ്മീഷന് നേരിട്ടോ തപാലിലോ kscminorities@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ 9746515133 എന്ന വാട്ട്സ് അപ്പ് നമ്പറിലോ പരാതി സമർപ്പിക്കാം.
.jpg)

