കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാൻ കുടുംബശ്രീയ്ക്ക് കഴിഞ്ഞു: മന്ത്രി റോഷി അഗസ്റ്റിൻ

 Roshi Augustine

ഇടുക്കി : നാടിന്റെ പൊതുവായ സമ്പദ് വ്യവസ്ഥയിൽ മാറ്റമുണ്ടാക്കാനും ഓരോ കുടുംബങ്ങളുടെയും സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും കുടുംബശ്രീക്ക് കഴിഞ്ഞുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ചെറുതോണിയിൽ സംഘടിപ്പിക്കുന്ന ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമസ്തമേഖലകളിലും കുടുംബശ്രീയുടെ പങ്കാളിത്തമുണ്ട്. അതിലൂടെ നാടിന്റെ വളർച്ചയ്ക്കും വികസനത്തിനും എടുത്തുപറയത്തക്ക വിധത്തിലുള്ള മാറ്റമാണുണ്ടായത്. ഭക്ഷ്യമേളകൾ നടത്തുന്നതിലൂടെ ഗുണമേന്മയുള്ള ഭക്ഷണം ഏവർക്കും നൽകാൻ സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ലായെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിജി കണ്ണൻ അധ്യക്ഷത വഹിച്ചു.

tRootC1469263">

മാർച്ച് 4 മുതൽ 10 വരെയാണ് ചെറുതോണി പമ്പിനു സമീപം കുടുംബശ്രീ ഭക്ഷ്യമേള നടക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള പലതരം ഭക്ഷ്യസാധനങ്ങളും കുടുംബശ്രീ ഉൽപ്പന്നങ്ങളും മേളയിൽ ലഭിക്കും.പരിപാടിയിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നൗഷാദ് ടി. ഇ., അമ്മിണി ജോസ്, പ്രഭ തങ്കച്ചൻ, രാഷ്ട്രീയ സാമൂഹ്യ നേതാക്കളായ കെ. ജി. സത്യൻ, ജോസ് കുഴികണ്ടം, ബിജു മട്ടക്കൽ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എ. മണികണ്ഠൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ഷിബു ജി, സി. ഡി. എസ്. ചെയർപേഴ്‌സൺ ബിന്ദു ജോസ്, കുടുംബശ്രീ പ്രവർത്തകർ, സംരംഭകർ തുടങ്ങിയവർ  പങ്കെടുത്തു.

Tags