ജനവാസ മേഖലയിൽ നിന്ന് 110 കെ. വി. വൈദ്യുതി ലൈൻ മാറ്റിയത് കൂട്ടായ പരിശ്രമത്തിന്റെ വിജയമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി :കാഞ്ചിയാർ ജനവാസ മേഖലയിൽ കൂടി കടന്നുപോകേണ്ടിയിരുന്ന 110 കെ.വി വൈദ്യുത ലൈനിന്റെ റൂട്ട് മാറ്റിയത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. 110 കെ.വി. വൈദ്യുത ലൈൻ റൂട്ട് ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന പ്രഖ്യാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 110 കെ.വി. ഡബിൾ സർക്യൂട്ട് ലൈൻ വരുന്നത് മികച്ച തീരുമാനം ആയിരുന്നെങ്കിലും പള്ളി, ക്ഷേത്രങ്ങൾ, സ്‌കൂളുകൾ, കൃഷിഭൂമി തുടങ്ങിയവയും 624 കുടുംബങ്ങളും ഉൾപ്പെടുന്ന ജനവാസമേഖലയിൽ കൂടി കടന്ന് പോകുമ്പോഴുള്ള ബുദ്ധിമുട്ടുകളും നഷ്ടങ്ങളും വലുതായിരുന്നു.
tRootC1469263">അതിനാൽ ജനകീയ സമിതി നിരവധി തവണ സമരം ചെയ്യുകയും മന്ത്രിയും ഉടുമ്പൻചോല എം എൽ. എ എം. എം മണി, ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥർ, ജനകീയ കർഷക സമിതി അംഗങ്ങൾ തുടങ്ങിയവരും സംയുക്തമായി തീരുമാനിച്ച് പരിഹാരം കണ്ടെത്തി. ഇതിനായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരോട് കൂടിയാലോചിച്ചു. പദ്ധതിക്കായി വനം വകുപ്പിന് നഷ്ടമാകുന്ന സ്ഥലത്തിന് പകരമായി ചിന്നക്കനാലിൽ 34 ഹെക്ടർ ഭൂമി കണ്ടെത്താനുള്ള പ്രവർത്തനം തുടങ്ങി. കൂടാതെ 110 കെ. വി യുടെ റൂട്ട് മാറ്റി സ്ഥാപിക്കുന്നതിന് 110 കോടി രൂപയുടെ ടെൻഡർ നടപടികളും തുടങ്ങി. ജനങ്ങളുടെ ഏത് പ്രശ്‌നത്തിനും പരിഹാരം കാണുമെന്നും ഒന്നിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
110 കെ. വി ലൈൻ റൂട്ട് ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന കാഞ്ചിയാർ നിവാസികളുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് പരിഹാരമായത്. ജനവാസ മേഖലകളെ ഒഴിവാക്കി അയ്യപ്പൻകോവിൽ- മുരിക്കാട്ടുകുടി- തേക്ക് പ്ലാന്റെഷൻ - അഞ്ചുരുളി - വാഴവര- നിർമ്മലാസിറ്റിയിലേക്കാണ് 110 കെ.വി ലൈനിന്റെ റൂട്ട് നിലവിൽ മാറ്റുന്നത്. കാഞ്ചിയാർ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ നടന്ന യോഗത്തിൽ ജനകീയ കർഷക സമിതി ഭാരവാഹികളായ ഇയോബ് ജോൺ, എം. എസ് വർക്കി, കുര്യാച്ചൻ വേലംപറമ്പിൽ, വിവിധ വാർഡ് മെമ്പർമാരായ സുമ രാജൻ, ബിന്ദു മധുക്കുട്ടൻ,ജലജ വിനോദ്, വിവിധ രാഷ്ട്രീയ നേതാക്കൾ, കാഞ്ചിയാർ ലൂർദ്മാതാ ചർച്ച് വികാരി ഫാ. ജോർജ് പൊന്നമ്പേൽ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


