മലയാളദിന- ഭരണഭാഷാവാരാഘോഷം സമാപിച്ചു

bharanabhasha

ഇടുക്കി  : ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും വിവര-പൊതുജന സമ്പർക്ക വകുപ്പിന്റെയും  ആഭിമുഖ്യത്തിൽ നടത്തിയ മലയാളദിന- ഭരണഭാഷാവാരാഘോഷം  സമാപിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോൺ സമാപനയോഗം ഉദ്ഘാടനം ചെയ്തു.

ഭരണഭാഷാ വിദഗ്ധൻ ഡോ. ആർ. ശിവകുമാർ ഭരണഭാഷ സംബന്ധിച്ച് ക്ലാസ്സ് എടുത്തു. സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിലാവണം ഭരണഭാഷയെന്ന് അദ്ദേഹം പറഞ്ഞു. അല്ലാതെയുള്ള ഭാഷാ പ്രയോഗം അവരുടെ അവകാശങ്ങളുടെ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഓഫീസർ ടി.എസ്. സതികുമാർ്, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ എം.എൻ. സുനിൽകുമാർ,  അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എസ്. ശ്രീജിത്ത്, വിവിധ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

സർക്കാർ ജീവനക്കാർക്കും അവരുടെ മക്കൾക്കുമായി നടത്തിയ മധുരം മലയാളം മത്സരത്തിൽ ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയർ ടൈപ്പിസ്റ്റ് തങ്കരതി, ജില്ലാ മെഡിക്കൽ ഓഫീസിലെ എൽ.ഡി.ടൈപ്പിസ്റ്റ് അമൃത, ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ എൽ.ഡി. ടൈപ്പിസ്റ്റ് കെ.എസ്. അശ്വതി, കഞ്ഞിക്കുഴി എസ്.എൻ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനി ശ്രേയ അനിൽ എന്നിവർ വിജയികളായി. ഇവർക്ക് ഡോ. ആർ ശിവകുമാർ ട്രോഫികൾ വിതരണം ചെയ്തു.

Tags